
കൊച്ചി: ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് രണ്ടാമത് ക്രെഡിറ്റ് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പുറത്തിറക്കി. 1000 കോടി രൂപയുടെ വായ്പാ ഫണ്ട് ജെഎം ഫിനാന്‍ഷ്യല്‍ സെലക്ട് ക്രെഡിറ്റ് ഫണ്ട് (എസ് സി എഫ് 2) എന്ന പേരിലാണ് അറിയപ്പെടുക.പണമൊഴുക്കിന്റെ കാര്യത്തില്‍ സ്ഥിരതയും ഗുണ നിലവാരവും ശക്തമായ ബിസിനസ് അടിത്തറയുമുള്ള വിവിധ മേഖലകളിലെ കമ്പനികളിലാണ് വായ്പാ നിക്ഷേപം നടത്തുക. റിസ്‌ക് ഒഴിവാക്കിയുള്ള , ആകര്‍ഷകമായ തിരിച്ചടവുകള്‍ക്കും കമ്പനി അവസരം നല്‍കുന്നുണ്ട്.പരമ്പരാഗത വായ്പാ സമ്പ്രദായങ്ങള്‍ക്കപ്പുറം കൂടുതല്‍ സൗകര്യപ്രദമായ വായ്പകളിലേക്ക് ഇന്ത്യയിലെ സ്വകാര്യ വായ്പാ വിപണി അതിവേഗം മാറിക്കൊണ്ടിരിക്കയാണെന്ന് ജെഎം ഫിനാന്‍ഷ്യല്‍ എംഡിയും സിഇഒയുമായ അമിതാബ് മൊഹന്തി നിരീക്ഷിച്ചു. മാറുന്ന മൂലധന ആവശ്യങ്ങള്‍ക്കനുയോജ്യമായ സമാന്തര വായ്പാ പദ്ധതിയാണ് ജെഎം ഫിനാന്‍ഷ്യല്‍ പുതിയ ക്രെഡിറ്റ് ഫണ്ടിലൂടെ മുന്നോട്ടു വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജെഎം ഫിനാന്‍ഷ്യല്‍ ഓള്‍ട്ടര്‍നേറ്റീവ് അസെറ്റ്‌സ് എംഡി അമിത് ധറോദിന്റെ നേതൃത്വത്തിലാണ് പുതിയ ഫണ്ട് പ്രവര്‍ത്തിക്കുക. സെബിയുടെ 2025 ഡിസംബര്‍ വരെയുള്ള കണക്കുകളനുസരിച്ച് ഇന്ത്യയിലെ സമാന്തര നിക്ഷേപ ഫണ്ട് (എഐഎഫ്) വ്യവസായം 15.74 ലക്ഷം കോടി രൂപയുടേതാണ്. സ്വകാര്യ വായ്പാ വിഭാഗമായ കാറ്റഗറി 2 എഐഎഫുകള്‍ക്കു മാത്രം 11.64 ലക്ഷം കോടി രൂപയുടെ പങ്കാളിത്തമുണ്ട്. സ്വകാര്യ വിപണിയിലെ ശക്തമായ ഡിമാന്റാണ് ഇത് അടിവരയിടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ബിസിനസ് മേഖലയിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ജെഎം ഫിനാന്‍ഷ്യല്‍ രണ്ടാമത് പെര്‍ഫോമിംഗ് ക്രെഡിറ്റ് എഐഎഫുകളുമായി വിപണിയിലെത്തുന്നത്.
Photo Courtesy - Google









